സ്ത്രീകളിലെ വന്ധ്യത എൻഡോമെട്രിയോസ് കാരണമാവാം.

സ്ത്രീകളിൽ വന്ധ്യത ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ് എൻഡോമെട്രിയോസിസ്. പീരീഡ് ആകുന്നതിന് മുൻപ് തന്നെ വേദന ആരംഭിക്കുകയും പീരിയഡ് അവസാനിക്കുന്നത് വരെ ഈ വേദന തുടരുകയും ചെയ്യുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം.

സ്കാനിങ്ങിലൂടെ ഓവറിയിൽ സിസ്റ്റ് ഉണ്ടോ എന്ന് കണ്ടെത്താനാവും. സിസ്റ്റിന്റെ വലുപ്പവും എണ്ണവും അനുസരിച്ച് അതിന്റെ സങ്കീർണ്ണതകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എൻഡോമെട്രിയോസിസ് 40 ശതമാനം സ്ത്രീകൾക്കും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. ഈ അവസ്ഥയുടെ മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ എത്തുമ്പോൾ ഫലോപ്പിയന്‍ ട്യൂബും അണ്ഡാശയവും ഗർഭപാത്രത്തിൽ ഒട്ടിപ്പിടിച്ച് സങ്കീർതയുണ്ടാവുക, ഓവറിയുടെ പ്രശ്നങ്ങൾ, അണ്ഡത്തിന്റെ കുറവ്, ഫലോപിയൻ ട്യൂബിൻ്റെ ചലന ശക്തി നഷ്ടപ്പെടുക തുടങ്ങിയ പല പ്രശ്നങ്ങ ളും ഉണ്ടാകുന്നു.

കഠിനമായ വേദനയുള്ള സാഹചര്യത്തിൽ ലാപ്രോസ്കോപ്പിയിലൂടെ എൻഡോമെട്രിയോസിസിൻ്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാനും കൃത്യമായി ചികിത്സ ഉറപ്പുവരുത്താനും സാധിക്കും. ഈ അവസ്ഥ ഉള്ളവരിൽ വന്ധ്യതാ പരിഹാരം എന്ന നിലയിൽ ഐ.വി.എഫ് ചികിത്സാ രീതിയാണ് ഏറ്റവും ഉത്തമം.

ഡോ .മുജീബ് റഹ്മാൻ, കൺസൾട്ടൻസ്
ഗൈനക്കോളജിസ്റ്റ്, ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ