Almas Blog

ഇൻഹൈലറിന്റെ ഉപയോഗം അഡിക്ഷൻ ഉണ്ടാകുമോ?

പലപ്പോഴും ആളുകൾക്കുള്ള ഒരു സംശയമാണ് ഇൻഹേലർ ഉപയോഗിച്ച് കഴിഞ്ഞാൽ അഡിക്ഷൻ ആകുമോ എന്നത്. സിഗരറ്റ് ഉപയോഗിക്കുന്നതിനേക്കാൾ പേടിയാണ് ഇൻഹേലർ ഉപയോഗിക്കുമ്പോഴുള്ള അഡിക്ഷൻ.

എന്നാൽ ഇത് തീർത്തും തെറ്റിദ്ധാരണയാണ്. വളരെ കുറഞ്ഞ ഡോസിൽ മരുന്ന് ആവശ്യമുള്ളതുകൊണ്ട് തന്നെ വളരെ കൃത്യമായി ശ്വാസകോശത്തിൽ മരുന്ന് എത്തിക്കാൻ പറ്റുന്ന ഒരു ചികിത്സാ രീതിയാണ് ഇൻഹേലർ. ഇതിന് പാർശ്വഫലങ്ങളും തീരെ ഇല്ല എന്ന് പറയാം.. കൂടാതെ ഇൻഹേലർ ഉപയോഗിക്കുന്നതിന്റെ രീതികൾ പലതാണ്. ചിലത് നമുക്ക് സ്പ്രേ രൂപത്തിലുള്ള ഇൻഹേലർ ആയിരിക്കാം. സ്പ്രേ രൂപത്തിലുള്ള ഇൻഹേലർ എന്ന് പറഞ്ഞാൽ സാധാരണഗതിയിൽ നമ്മൾ കാണാറുള്ള ഇൻഹേലറുകളാണ്. കുട്ടികൾക്കോ അല്ലെങ്കിൽ വയസ്സായ ആളുകൾക്കോ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്കോ ഇതിൻറെ കൂടെ തന്നെ സ്പേസേഴ്‌സ് ഉപയോഗിക്കേണ്ടിവരും. ശ്വാസകോശത്തിലെത്തുന്ന മരുന്നിന്റെ അളവ് കൃത്യമായത് കൊണ്ട് തന്നെ മരുന്ന് പാഴാകാതിരിക്കാൻ ഇത് കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതല്ലാതെ ഡ്രൈ പൗഡർ ഇന്‍ഹേലർ, പ്രസ് ചെയ്യുന്ന തരത്തിലുള്ള ഇൻഹേലർ, നേരിട്ട് മരുന്ന് ലോഡ് ആയ ഇൻഹേലർ എന്നിവയും ഇന്ന് ലഭ്യമാണ്.

ഓരോ ഇൻഹേലർസും ഉപയോഗിക്കേണ്ട കൃത്യമായ രീതികൾ ഉണ്ട്. അത് അതാത് രീതികളിൽ ഉപയോഗിച്ചാൽ മാത്രമേ നമുക്ക് ഫലപ്രാപ്തി ലഭിക്കുകയുള്ളൂ. അതിനാൽ ശ്വാസകോശ രോഗങ്ങളെ നേരത്തെ കണ്ടു ചികിത്സിക്കുകയും ആവശ്യമായാൽ കൃത്യമായ രീതിയിൽ ഇൻഹേളർ ഉപയോഗിക്കുകയും ചെയ്യുക. ഇത് ആരോഗ്യജീവിതത്തിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരും.

-ഡോക്ടർ ഹർഷാദ് അസീം,
കൺസൾട്ടന്റ് ഇന്റർവെൻഷണൽ പൾമനോളജിസ്റ്റ്