വേദനയോടു പൊരുതി നമുക്കൊരുമിച്ചു ചലിക്കാം; Almas Pain Clinic

എല്ലാ രോഗങ്ങൾക്കും പ്രതിവിധികൾ ഇല്ലെങ്കിലും അവയെ തുടർന്നുണ്ടാകുന്ന വേദനകൾക്ക് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷൻ വിഭാഗത്തിന്റെ സഹായത്തോടെ നമുക്ക് ശമനം കണ്ടെത്താനാകും. നാം എവിടെയെങ്കിലും വീണോ അല്ലെങ്കിൽ അപകടം സംഭവിച്ചോ നമുക്ക് ഒരു മുറിവ് പറ്റിയെന്നു കരുതുക. നീണ്ട ദിവസങ്ങൾക്കു ശേഷം മുറിവുണങ്ങിയേക്കാം. എന്നാൽ അതിനെ തുടർന്ന് പേശികളിൽ വരുന്ന വേദനകൾ നമുക്ക് ഒരുപക്ഷെ ഒഴിയബാധയായേക്കാം. നിരന്തരം വേദനസംഹാരികൾ കഴിച്ചോ ഇഞ്ചക്ഷൻ എടുത്തോ നമ്മൾ ഇത്തരം വേദനകൾ മാറ്റിയെടുക്കാൻ ശ്രമിക്കുക പതിവാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മെഡിക്കൽ മേഖലയിലെ ഇന്റർവെൻഷനൽ പെയിൻ മാനേജ്മെന്റ വിദ്യ ഉപയോഗിച്ച് ഈ വേദനയെ പരിപൂർണ്ണമായി ഭേദപ്പെടുത്താൻ സാധ്യമാകും. എങ്ങനെയാണെന്നല്ലേ. ശരീരത്തിൽ വേദന അനുഭവപ്പെടുന്ന ഞരമ്പിനെയും സന്ധിയെയും സുതാര്യമായ അൾട്രാസൗണ്ട് സ്കാനിംഗിന്റെയോ ഫ്ലൂറോസ്കോപിക് സംവിധാനത്തിന്റെയോ സഹായത്തോടെയോ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സ നൽകുന്ന രീതിയാണിത്. വേദനയുടെ യഥാർത്ഥ ഇടം മനസ്സിലാകുമ്പോൾ മാത്രമാണ് ഈ ചികിത്സ വിജയകരമാകുന്നത്. എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത വേദനകൾ ഉള്ളവർ പലപ്പോഴും നിസ്സഹായരാകാറുണ്ട്. ഇവിടെയാണ് നാർകോട്ടിക് മരുന്നുകളുടെ പ്രസക്തിയേറുന്നത്. ക്യാൻസർ, ഞരമ്പ് സംബന്ധമായ വേദനകൾ എന്നിവയ്ക്കാണ് നാർകോട്ടിക് മരുന്നുകൾ ആവശ്യമായി വരുന്നത്. ഈ ചികിത്സാരീതിയാണ് നർകോട്ടിക് മാനേജ്മെന്റ് എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഇന്റർവെൻഷനൽ മാനേജ്മെന്റ് ആൻഡ് നാർക്കോട്ടിക് മാനേജ്മെന്റ് മേഖലയിൽ അതിനൂതന സംവിധാനങ്ങളുമായി നിങ്ങളെ സഹായിക്കാൻ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ കൂടെയുണ്ട്. ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷനിൽ (PM&R) അൽമാസ് സ്പെഷ്യലിസ്റ്റുകൾ രോഗമോ പരിക്കോ മൂലം നിലച്ചുപോയ ആളുകളുടെ ചലനവും പ്രവർത്തനവും പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. തലച്ചോറ്, സുഷുമ്‌നാ നാഡി, ഞരമ്പുകൾ, മസ്‌കുലോസ്‌കെലെറ്റൽ സിസ്റ്റം എന്നിവയെ ബാധിക്കുന്ന വിവിധ രോഗാവസ്ഥകൾ കണ്ടെത്തി കൃത്യമായ ചികിത്സ പിഎംആർ ഉറപ്പു നൽകുന്നു. ഓരോ രോഗിയുടെയും തനതായ ആവശ്യങ്ങൾ, കഴിവുകൾ, ലക്ഷ്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ചികിത്സയും ഇഷ്ടാനുസൃതമായ പുനരധിവാസ മാർഗങ്ങളും നൽകുന്നു. നിങ്ങളുടെ ജീവിത നിലവാരത്തിനായുള്ള മികച്ച ഓപ്ഷനുകൾ വീണ്ടെടുക്കാൻ സഹായിക്കുക, കഴിയുന്നത്ര പേശികളുടെ ശേഷി നിലനിർത്തുക, അവയെ പരിശീലിപ്പിക്കാൻ സഹായിക്കുക, നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച കഴിവിൽ എത്തിച്ചേരുക തുടങ്ങിയവയാണ് പുനർസ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലുകൾ, സന്ധികൾ, പേശികൾ എന്നിവയുടെ ശാരീരിക പരിശോധനകൾ നൽകുന്നതിനും അധികൃതർ ഏറെ പരിചയസമ്പന്നരാണ്. സുഖപ്രദമായ നിങ്ങളുടെ ആരോഗ്യത്തിനായി ഒരു പദ്ധതി വികസിപ്പിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. വേദനകളില്ലാത്ത രാത്രികളെ ഇനി നിങ്ങൾക്കും സ്വപ്നം കാണാം. നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഞങ്ങളുടെ സേവനം ഉറപ്പു നൽകുന്നു.