ഗ്യാസ്ട്രോ സയൻസ് വിഭാഗത്തിൽ അതിനൂതന ചികിത്സാ സംവിധാനങ്ങൾ കാഴ്ചവയ്ക്കുകയാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ. ഗുണനിലവാരമുള്ളതും രോഗിയെ കേന്ദ്രീകരിച്ചുള്ളതുമായ പരിചരണം നൽകുന്നതിന് അൽമാസ് ഹോസ്പിറ്റൽ ഇന്ന് ഏറെ പ്രതിജ്ഞാബദ്ധമാണ്. വായ മുതൽ മലദ്വാരം വരെയുള്ള അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സാരീതിയാണ് ഈ വിഭാഗം ഉറപ്പുവരുത്തുന്നത്. അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, പാൻക്രിയാസ്, പിത്താശയം, പിത്തരസ നാളങ്ങൾ, കരൾ തുടങ്ങിയവയുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ഓരോ തകരാറുകളും വിലയിരുത്തി അവയ്ക്ക് വേണ്ടുന്ന വിദഗ്ധമായ ചികിത്സയാണ് ഗ്യാസ്ട്രോ സയൻസ് വകുപ്പ് പ്രധാനം ചെയ്യുന്നത്.
ദഹനവ്യവസ്ഥയുടെ പ്രധാന പങ്ക് ഭക്ഷണത്തെ തരികകളാക്കി ആഗിരണം ചെയ്യുക എന്നതാണ്. വായിലും ആമാശയത്തിലും ചെറുകുടലിലും നിരവധി ചെറിയ ഗ്രന്ഥികളുണ്ട്. ഈ ഗ്രന്ഥികൾ ഭക്ഷണത്തിന്റെ ദഹനത്തിന് സഹായിക്കുന്ന സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു. ദഹനവ്യവസ്ഥയിൽ മിനുസമാർന്ന പേശി പാളിയാകട്ടെ ദഹനനാളത്തിലെ ഭക്ഷണം നീക്കാൻ സഹായിക്കുന്നു. ഭക്ഷണക്രമം, രോഗം, സമ്മർദ്ദം എന്നിവ കാരണം ദഹനനാളത്തിൽ ഒരു തടസ്സം ഉണ്ടാകുമ്പോഴാണ് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്‌നങ്ങളിൽ ഭൂരിഭാഗവും ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും പരിഹരിക്കാവുന്നതാണ്.
ബോർഡ് സർട്ടിഫൈഡ് ആയിട്ടുള്ള പ്രഗൽഭ ഡോക്ടർമാരുടെ സേവനം ദഹന നാളത്തിന്റെ രോഗനിർണയത്തിനും ചികിത്സയിലും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉയർന്ന പരിശീലന നിലവാരമുള്ള ആരോഗ്യ വിദഗ്ധരും നേഴ്സുമാരും ഇവിടുത്തെ വലിയ ഡോക്ടർ ടീമിനെ പിന്തുണക്കാൻ പര്യാപ്തമാണ്.
കാലികമായ സാങ്കേതിക സംവിധാനങ്ങളാണ് അൽമാസ് രോഗികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും കാര്യക്ഷമമായ എൻഡോസ്കോപ്പി സ്യൂട്ടുകളിൽ ഒന്ന് അൽമാസിന്റെ പക്കലാണുള്ളത്.
എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി, ക്യാപ്സ്യൂൾ എൻഡോസ്കോപ്പി, സ്റ്റെന്റിങ്, ഇആർസിപി, എംആർസിപി, ബേരിയം പഠനങ്ങൾ, സ്ഫിങ്ട്രോട്ടോമി തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ചികിത്സ സേവനങ്ങൾ അൽമാസ് നമ്മോടു വാഗ്ദാനം ചെയ്യുന്നു.
വിവിധങ്ങളായ രോഗനിർണയം ശസ്ത്രക്രിയ തുടങ്ങി സർവതലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവന പരിപാലന ചികിത്സ പുരോഗതിയിൽ തൃപ്തികരമായ സമീപനമാണ് അൽമാസ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പരിരക്ഷയുടെ അവസാന വാക്കാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ.