ജീവിതത്തിലുടനീളം ഏതെങ്കിലും വിധത്തിലുള്ള വേദനകൾ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന ഈ വേദനകൾക്ക് ഉടനടി പരിഹാരം കാണാൻ നമ്മളിൽ പലരും കിട്ടാവുന്ന മരുന്നുകൾ എടുത്തു കഴിക്കും. പലർക്കും ഇത് പതിവ് രീതിയാണ്. എന്നാൽ ഈ വേദനകളിൽ ചിലത് പെട്ടെന്ന് ശമിക്കുമെങ്കിലും മറ്റു ചിലത് നമ്മെ വിട്ടുപോകില്ല. ദിവസങ്ങളും മാസങ്ങളും തുടങ്ങി ചിലപ്പോൾ വർഷങ്ങളോളം നമ്മൾ ആ വേദനകൾക്ക് അടിമപ്പെട്ടേക്കാം. ഈ കാലയളവിനുള്ളിൽ ആ വേദനകൾ അത്രയും നമ്മുടെ നിത്യ ജീവിതത്തിൽ വ്യത്യസ്തമായ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കും. ഉദാഹരണത്തിന് ഉറക്കക്കുറവ്, ക്ഷീണം, തളർച്ച, തലവേദന, വായുകോപം, വിശപ്പില്ലായ്മ തുടങ്ങി അനേകം അസുഖങ്ങൾ നമ്മെ വിടാതെ പിന്തുടരും. കാലക്രമേണ ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ പരിപൂർണ്ണമായി നശിപ്പിക്കും. പുറംവേദന, നടുവേദന, മുട്ടുവേദന, തലവേദന, കൈ വേദന, കൈ-കാൽ തരിപ്പ്, മരവിപ്പ് തുടങ്ങിയ വേദനകളാണ് പലപ്പോഴും നമ്മളിൽ വില്ലനായി കടന്നുവരാറ്. എന്നാൽ ഈ വേദനകളുടെയെല്ലാം യഥാർത്ഥ ഉറവിടം കണ്ടെത്തി ലളിതമായ ചികിത്സകളിലൂടെ അവയെ പൂർണ്ണമായി ശമിപ്പിക്കാൻ സാധ്യമാകും. ഇത്തരത്തിൽ ദീർഘകാലമായി അനുഭവിക്കുന്ന വേദനകൾ ചികിൽസിച്ചു ഭേദപ്പെടുത്തുന്നതിനായി നിരവധി ആധുനിക സംവിധാനങ്ങൾ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ പെയിൻ ക്ലിനിക്കിൽ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ വേദനകളെ അകറ്റി ആത്മവിശ്വാസത്തോടെ നിത്യജീവിതത്തിലെ സന്തോഷങ്ങളിലേക്ക് നിങ്ങളെ തിരികെ കൊണ്ടുവരാൻ ഇനി അൽമാസ് ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാരും പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളും നിങ്ങൾക്കൊപ്പമുണ്ട്.