Almas Blog

ചെള്ളു പനി - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് നമുക്കിടയിൽ ഏറെ ചർച്ച ചെയ്യപെടുന്നതും ഭീതിപ്പെടുത്തുന്നതുമായ ഒന്നാണ് ചെള്ളുപനി. കൊറോണ, നിപ്പ ഇവക്ക് ശേഷം ആളുകൾ കൂടുതൽ ജാഗ്രത കാണിക്കേണ്ട ആരോഗ്യ പ്രശ്നമായി ചെള്ളു പനി മാറിയിരിക്കുന്നു. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതോടുകൂടി ചെള്ളുപനിയുടെ ആശങ്ക വർദ്ധിക്കുകയുണ്ടായി. സാധാരണ പനിയുടെ ലക്ഷണങ്ങൾ കാണിക്കുകയും, ശരിയായ രീതിയിലുള്ള രോഗനിർണയം നടത്താതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു

ചെള്ളുപനി ഒരുതരം ടൈഫസ് പനിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 'റികെറ്റ്സിയേസി' കുടുംബത്തിൽപ്പെടുന്ന ഗ്രാംനെഗറ്റീവ് പ്രോട്ടിയോബാക്ടീരിയം എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതിന്റെ ഫലമായിട്ടാണ് ചെള്ള് പനി അഥവാ സ്ക്രബ് ടൈഫസം ഉണ്ടാവുന്നത്.

എലികൾ പോലുള്ള സസ്തനികളിലും ഉരഗങ്ങളിലും കാണപ്പെടുന്ന ഒരുതരം ചെള്ളുകളിലാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതോടു കൂടി ആരോഗ്യപ്രശ്നങ്ങൾ ഓരോ ഘട്ടങ്ങളിലായി കാണപ്പെടുന്നു. ബാക്ടീരിയ മൂലം ഉണ്ടാവുന്ന ഈ രോഗം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് കാരണമാകും. റികറ്റ്സിയെസി ടൈഫി വിഭാഗത്തിൽപെട്ട ബാക്ടീരിയയാണ് മൃഗത്തിൽ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണമാകുന്നത്. മൃഗത്തിൽ നിന്നുള്ള ഉള്ള ചെള്ള്, പേൻ ഇവ കടിച്ചാൽ മനുഷ്യരിൽ രോഗം കാണപ്പെടും. കടിയേറ്റ് സ്ഥലത്തുനിന്ന് ബാക്ടീരിയ രക്തത്തിലേക്ക് പ്രവേശിച്ച് ഇവ പെരുകി ശരീരത്തിൽ വളരുന്നു. കടിച്ചു രണ്ട് ആഴ്ചക്കകം രോഗലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു. കറുത്ത പാടുകളാണ് പ്രധാന ലക്ഷണം. ഇതിന്റെ മറ്റു ലക്ഷണങ്ങളും, കാരണങ്ങളും, പരിഹാരമാർഗങ്ങളും എന്താണെന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങൾ
കടിയേറ്റ ഭാഗം കറുപ്പ് നിറം കാണപ്പെടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. മറ്റു പനി കളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. കടിയേറ്റു രണ്ടാഴ്ചക്കകം രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. അതി ശക്തമായി ട്ടുള്ള പനി, തലവേദന,പേശി വേദന, ചുമ വിറയൽ,ദഹനപ്രശ്നങ്ങൾ,ചുണങ്ങ്,സ്പ്ലെനോമെഗാലി, എന്നിവയാണ് സാധാരണ കാണപ്പെടാറുള്ള ലക്ഷണങ്ങൾ. കൂട്ടത്തിൽ ലിoഫെഡിനോപതിയും കണ്ടു വരുന്നു. ആദ്യഘട്ടത്തിൽ ല്യുകോപീനിയ, അസാധാരണമായ കരൾ പ്രവർത്തനം, എന്നിവ കാണുന്നതോടൊപ്പം തന്നെ അവസാനഘട്ടത്തിൽ ന്യൂമോണിറ്റിസ്,എൻ സെഫലൈറ്റിസ് എന്നിവയും കാണപ്പെടുന്നു.. മയോകാർഡിറ്റിസ് എന്ന അവസ്ഥ സംഭവിക്കുന്നതോടു കൂടി മരണവും സംഭവിക്കാം.

ഇനി ഇതിനുള്ള കാരണങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം

കാരണങ്ങൾ
കനത്ത സസ്യജാലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെള്ളുകൾ ഇതിന് കാരണമാകുന്നു. രോഗം ബാധിച്ച എലികളെ കടിക്കുന്ന ചെള്ളുകൾ മറ്റു എലികളിലേക്കും മനുഷ്യരിലേക്കും രോഗം പരത്തുന്നു. എലികളെപ്പോലെ തന്നെ പൂച്ചകളിലും മറ്റു വളർത്തുമൃഗങ്ങളും കാണപ്പെടുന്ന ചെള്ളൂ കൾ മനുഷ്യ ശരീരത്തിൽ കടിക്കുന്നതോടുകൂടി ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുകയും കൂടുതൽ പെറ്റു പെരുകുകയും ചെയ്യുന്നു.

ഇനി എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം

പ്രതിരോധം
ചെള്ളുകൾ പരത്തുന്നു എന്നത് കൊണ്ടുതന്നെ കുറ്റിക്കാടുകൾ വെട്ടി തെളിക്കുക,ചെള്ളുകൾ നശിക്കുന്നതിന് ആവശ്യമായ സ്പ്രേ ഉപയോഗിക്കുക. എലി, പൂച്ച, വളർത്തു മൃഗങ്ങൾ എന്നിവയുടെ ശുചിത്വവും നിയന്ത്രണവും കൊണ്ടുവരുക. വളർത്തുമൃഗങ്ങളെ വൃത്തിയോട് കൂടിയും ശുചിത്വത്തോടെ കൂടിയും പരിപാലിക്കുക അതോടൊപ്പം തന്നെ ഇവയുമായിട്ടുള്ള സമ്പർക്കത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കുക അതുപോലെ കൈകൾ കഴുകുക.. തൊടികളിലും കാടുകളിലുംമായി സമ്പർഗം പുലർത്തുന്നവർ പരമാവധി ഷോക്സുകൾ ഉപയോഗിക്കുക.

ഇനി എങ്ങനെയാണ് ഇതിന്റെ ചികിത്സ എന്ന് നോക്കാം.

ചികിത്സ
തുടക്കത്തിൽ അസുഖം കണ്ടുപിടിക്കുക എന്നുള്ളത് വളരെ പ്രയാസം ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് രോഗനിർണ്ണയവും അതുവഴി ചികിത്സയും ലഭ്യമാകുന്നു എങ്കിൽ ഭയപ്പെടേണ്ടതില്ല. കൃത്യം ആയിട്ടുള്ള രോഗനിർണയവും ചികിത്സയും ലഭ്യമായിട്ടില്ല എന്നുണ്ടെങ്കിൽ മരണംവരെ സംഭവിക്കാം.